(1) ആഗോളീകരണതെയും ഉദാരീകരണതെയും അതിന്റെ ഇന്ത്യന്‍ കൂട്ടിക്കൊടുപ്പുകാരായ കോണ്ഗ്രെസ്സിനെയും അനുകൂലിച് കൊണ്ട് പേന ഉന്തുകയും ,അനന്തര ഫലമായി വയനാട്ടിലും,ഇടുക്കിയിലും കര്‍ഷകര്‍ തൂങ്ങിമരിക്കുമ്പൊള് മുതല കണ്ണീര് ഒഴുക്കുകയും ചെയ്യുന്നത് ഇതേ 'സുപ്രഭാതം' തന്നെയല്ലെ ?
(2) പള്ളിയും പട്ടക്കാരും അടക്കമുള്ള കേരളത്തിലെ മാഫിയാകളെ പുണ്യവല്കരിച്ച് പകല്‍ മാന്യന്മാര് ആക്കാന്‍ 'സുപ്രഭാതം' വിയര്‍പ്പൊഴുക്കുകയാണ്.
(3) ഒരു ജനതയെ അരാഷ്ട്രീയ വല്കരിച്ച്,ഷണ്ഡന്മാര് ആക്കുന്നതിനുവേണ്ടിയുള്ള സാമ്രാജ്യത്വതിന്റെ ജിഹ്വയല്ലെ 'സുപ്രഭാതം' എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
(4) അമ്മയും സായിബാവയും അടക്കമുള്ള മുതലാളിത്ത ആദ്യാത്മിക ഉല്പന്നങ്ങളെ മാര്ക്കെറ്റൈസ് ചെയ്യുന്നതിന്റെ കരാര്‍ ഏറ്റെടുത്തിരിക്കുന്നതും മറ്റാരും അല്ലല്ലോ ?
(5) തികഞ്ഞ വലതു പക്ഷ മനോഭാവവും മുതലാളിത്ത ധിക്കാരവും അല്ലാതെ എന്താണ് 'മലയാളതിന്റെ സുപ്രഭാത'തിനു കൈമുതലായുള്ളത് ?